കോഴിക്കോട്: രാമനാട്ടുകര സ്വദേശിയുടെ സ്രവം പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതിന്റെ ഫലം ലഭിച്ചെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. അതേ സമയം ഫലം ലഭിച്ചില്ലെന്ന് വകുപ്പുമന്ത്രി കെ.മുരളീധരന്.
പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്ന് മന്ത്രി കെ. മുരളീധരന് തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. എന്നാല്‍, വൈകുന്നേരം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം ലഭിച്ചെന്നാണ് കളക്ടര്‍ അറിയിച്ചത്.
ഭിന്നത വാര്‍ത്തയായതോടെ മന്ത്രിയുടെ ഓഫീസ് രാത്രിയില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി പ്രശ്നം പരിഹരിച്ചു. കളക്ടറുടെ വാര്‍ത്താസമ്മേളനം ശരിവച്ച്, വൈകുന്നേരം ആറുമണിയോടെ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചുവെന്നാണ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.